2011 ഏപ്രിൽ 27, ബുധനാഴ്‌ച

വെറുതെ ഓഫീസില്‍ ഇരുന്നു ബോറടി തന്നെ എന്നാ പിന്നെ അല്‍പ്പം ഫേസ് ബുക്ക്‌ , ഓര്‍ക്കുട്ട് ഇത്യാതി വിഷയത്തിലേക്ക് കടക്കാം എന്ന് വിചാരിച്ചു . അപ്പോഴത കാണുന്നു മരവിയിലെവിടെയോ മറഞ്ഞ ബ്ലോഗ്‌ . അച്ചയതീടെ ബ്ലോഗ്‌ ന്റെ കാര്യമാ പറയുന്നേ.. അതേന്നെ പ്രിഥ്വിരാജ് നു അടിപോളിയയിട്ടു ഒരു ലെറ്റര്‍ എഴുത്യില്ല്യോ? ആള് തന്നെ .. വായിച്ചു എന്ന് മാത്രമല്ല നന്നായി രസിച്ചു.. എല്ലാ ഇന്റര്‍വ്യൂ ലും തട്ടി വിടുന്നതല്യോ അതിയാന്‍ സത്യം മാത്രമേ പറയു അപ്പന്റെ സ്വഭാവമാണ് എന്നൊക്കെ.. ഇപ്പോ ആള് തന്നെ കള്ളം പറഞ്ഞു കാണിച്ചു തന്നു ഗ്രേറ്റ്‌.. അതൊക്കെ പോട്ടെ.. ഇനി എന്നാ പറഞ്ഞിട്ട് എന്നാ കാര്യം ... മേനോന്‍ പെങ്കൊച്ചു കൊണ്ട് പോയില്ലയോ..??

അതൊക്കെ പോട്ടെ പറയാന്‍ വന്ന കാര്യം വിട്ടു പോയി.. പണ്ട് ഞാനും ഇമ്മിണി വല്യ ഒരു പോസ്റ്റ്‌ തുടങ്ങി നല്ല സ്വഭാവം കൊണ്ട് ഒരു പേജ് ആയപ്പോഴേക്കും പേന മടക്കി പോക്കറ്റില്‍ വച്ച്.. ഇപ്പോ അച്ചയത്യെ കണ്ടപ്പോ പിന്നേം ഒരു ആശ.. തുടങ്ങിയാലോ എന്ന്.. എങ്ങിനെ ഉണ്ട് .. അല്ല കാര്യം പറഞ്ഞാല്‍ വെറുതെ ഇരിക്കുവല്യോ?പിന്നെന്താ വേണ്ടത് അല്ലെ ??