കുറെ നാളായി നിന്നെ കണ്ടിട്ട് എന്റെ ബ്ലോഗേ. കണ്ടപ്പോ മനസ്സിലായി ഒരു കുഞ്ഞു പോലും പോസ്റ്റ് വായിചിട്ടില്ലന്നു എന്നാല്‍ പിന്നെ ലിങ്ക് അയച്ചു കൊടുത്തെങ്കിലും വായിപ്പിക്കും എന്ന് വാശിയായി അങ്ങിനെ ഞാന്‍ അയച്ചു നിനക്ക് അതെ ഇതു വായിക്കുന്ന ഒരേ ഒരു ജിവി ; ATHU നീ തന്നെ എങ്ങിനെ ഉണ്ട് എന്റെ പുത്യ സംരംഭം പുത്യതല്ല രണ്ടു വര്ഷം പഴക്കം ഉണ്ട് എപ്പോ ഒന്ന് പൊടി തട്ടി എന്ന് മാത്രം . നോക്കിട്ടു പറ കേട്ടോ
അന്നാമ്മയുടെ കുഞ്ഞു വര്‍ത്തമാനങ്ങള്‍...!!!
2012 മേയ് 23, ബുധനാഴ്‌ച
2011 ഏപ്രിൽ 27, ബുധനാഴ്‌ച
വെറുതെ ഓഫീസില്‍ ഇരുന്നു ബോറടി തന്നെ എന്നാ പിന്നെ അല്‍പ്പം ഫേസ് ബുക്ക് , ഓര്‍ക്കുട്ട് ഇത്യാതി വിഷയത്തിലേക്ക് കടക്കാം എന്ന് വിചാരിച്ചു . അപ്പോഴത കാണുന്നു മരവിയിലെവിടെയോ മറഞ്ഞ ബ്ലോഗ് . അച്ചയതീടെ ബ്ലോഗ് ന്റെ കാര്യമാ പറയുന്നേ.. അതേന്നെ പ്രിഥ്വിരാജ് നു അടിപോളിയയിട്ടു ഒരു ലെറ്റര്‍ എഴുത്യില്ല്യോ? ആള് തന്നെ .. വായിച്ചു എന്ന് മാത്രമല്ല നന്നായി രസിച്ചു.. എല്ലാ ഇന്റര്‍വ്യൂ ലും തട്ടി വിടുന്നതല്യോ അതിയാന്‍ സത്യം മാത്രമേ പറയു അപ്പന്റെ സ്വഭാവമാണ് എന്നൊക്കെ.. ഇപ്പോ ആള് തന്നെ കള്ളം പറഞ്ഞു കാണിച്ചു തന്നു ഗ്രേറ്റ്.. അതൊക്കെ പോട്ടെ.. ഇനി എന്നാ പറഞ്ഞിട്ട് എന്നാ കാര്യം ... മേനോന്‍ പെങ്കൊച്ചു കൊണ്ട് പോയില്ലയോ..??
അതൊക്കെ പോട്ടെ പറയാന്‍ വന്ന കാര്യം വിട്ടു പോയി.. പണ്ട് ഞാനും ഇമ്മിണി വല്യ ഒരു പോസ്റ്റ് തുടങ്ങി നല്ല സ്വഭാവം കൊണ്ട് ഒരു പേജ് ആയപ്പോഴേക്കും പേന മടക്കി പോക്കറ്റില്‍ വച്ച്.. ഇപ്പോ അച്ചയത്യെ കണ്ടപ്പോ പിന്നേം ഒരു ആശ.. തുടങ്ങിയാലോ എന്ന്.. എങ്ങിനെ ഉണ്ട് .. അല്ല കാര്യം പറഞ്ഞാല്‍ വെറുതെ ഇരിക്കുവല്യോ?പിന്നെന്താ വേണ്ടത് അല്ലെ ??
2010 ജൂലൈ 14, ബുധനാഴ്‌ച
ഈ ആറിനെ ഞങ്ങള്‍ കുട്ടികള്‍ക്ക് വല്യ ഇഷ്ടമാണ് ... വേനല്‍ കാലമാണെങ്കില്‍ പാലത്തില്‍ കൂടി പോകാതെ ആര് മുറിച്ചു കടക്കും.ഹേ ഞങ്ങള്‍ pilleru അങ്ങിനെ aarine പേടിക്കുന്നവരോന്നും അല്ല. . മഴക്കലമാനെങ്കിലോ.. പാലത്തെ കൂടി പോനെമെങ്കില്‍ പോലും പപ്പാ വേണം.. ഇതിനെ ഇഷ്ടപെടാന്‍ പ്രദാന കാരണം മഴക്കാലത്ത് ഇതു നിറഞ്ഞു കവിഞ്ഞു പാലത്തിന്റെ മുകളില്‍ കൂടി ഒഴുകും..pഇന്നേ സ്കൂളില്‍ പോകണ്ടല്ലോ.. ആറ്കഴിഞ്ഞു ഒരു ഇടവഴിയും കഴിഞ്ഞു എത്തുന്നത് മാങ്കുളം റോഡിലെക്കാന്.. അവിടെ പല സ്ഥലങ്ങളില്‍ നിനുള്ള കുട്ടികള്‍ ഒന്നിക്കുകയായി ...പിന്നെ കല പില സംസാരങ്ങളുമായിസ്കൂള്‍ വരെ...
2010 ജൂലൈ 13, ചൊവ്വാഴ്ച
പപ്പാ അമ്മ ചേട്ടന്‍ ചേച്ചി ഇതായിരുന്നു ഞങ്ങളുടെ കുടുംബം.എനിക്കുള്ള കൂടുതല്‍ ഓര്‍മ്മകള്‍ സ്കൂളില്‍ പഠിക്കുന്ന കാലമാണ്.. പപ്പയുടെ ബിസിനസ് അമ്മയും സഹായിക്കാന്‍ കൂടുമായിരുന്നു.. അമ്മ ഓരോന്ന് ചെയ്തു തരാന്‍ കൂടെ ഇല്ലാത്തത് കൊണ്ടാവും ചെറുപ്പത്തിലെ കുളിക്കാനും ഒരുങ്ങനുമൊക്കെ ഞങ്ങള്‍ സ്വയം പര്യാപ്തത നേടിയിരുന്നു..ആ കാലത്ത് ഞങ്ങള്‍ കുട്ടികള്‍ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു.. ഈ കൂട്ടത്തിന്റെ ആദ്യത്തെ പരിപാടിയാണ് മഞ്ചിരി തോട്ടില്‍ കുളിക്കാന്‍ പോകുന്നത്.. മഞ്ചിരിക്കാരുടെ പറമ്പില്‍ കൂടിയാണ് ഈ തോട് ഒഴുകുന്നത് അത് കൊണ്ടാണ് കേട്ടോ ഈ പേര്.. കൂട്ടത്തിലുള്ള കുറച്ചു പേരെയെങ്കിലും പരിചയപ്പെടണ്ടേ..? ജോസി, മഞ്ച്,ബിന്ദു,സിന്ധു ഇതില്‍ മഞ്ജുവും ഞാനും തമ്മിലാണ് ഏറ്റവും കൂട്ട്.. ഏറ്റവും അടി എന്ന് പറഞ്ഞാലും സരിയാകും.. തോട്ടിലെതിയാല്‍ മഞ്ചുപുലിയാകും.. മലര്‍ന്നു നീന്തിയും കമിഴ്ന്നു നീന്തിയും മുങ്ങാം കുഴിയിട്ടും അവള്‍ ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കും.. ഞങ്ങള്‍ പാവം എലികള്‍ തീരത്ത് നിന്ന് പതുക്കെ നീന്തി പഠിക്കുന്നത് ഉള്ളു.. രാവിലത്തെ നീരാട്ട് ഒരു എട്ടര അകുംബോലേക്ക് നിര്‍ത്തി ഞങ്ങള്‍ വീടിലേക്ക് തിരിക്കും.. പിന്നെ സ്കൂളില്‍ പോകാനുള്ള ഒരുക്കങ്ങളാണ്.. ചേച്ചിക്ക് എന്നും ഒരേ സ്റ്റൈല്‍ ഉള്ളു.. ഞങ്ങളുടെ സ്കൂള്‍ ഒരു സാധാരണ സ്കൂള്‍ ആയതു കൊണ്ട് എങ്ങിനെ വേണമെങ്കിലും തല മുടി കെട്ടാം.. ചേച്ചി പെട്ടെന്ന് തന്നെ റെഡി ആകും.. ഞാനാണ് എന്റെ തലയില്‍ വളവും തിരിവും ഓക്കേ പരീക്ഷിച്ചു നില്‍ക്കുക.. ഒടുവില്‍ അമ്മേടെ ചീത്ത കിട്ടുന്നത് വരെ തുടര്‍ന്നിട്ടു വരി വലിച്ചു മുഖത്ത് പോവ്ടെര്‍ന്റെ ഒരു പെയിന്റിംഗ് തന്നെ നടത്തി ഞാന്‍ ഇറങ്ങും..വഴിയില്‍ കാണുന്ന ചേട്ടന്മാര് മുഖത്തെ പൈന്റിനെ കളിയാക്കുമ്പോ വിഷമാണ് അത് തുടച്ചു കളയാന്‍.. ഒരു വളവു കഴിഞ്ഞാല്‍ മഞ്ഞു ബിന്ദു സിന്ധു എല്ലാരും കൂടും.. പിന്നെ കുട്ടവുംകുരവും പറഞ്ഞുള്ള നടപ്പാണ്.. മാങ്ങാ പെറുക്കിയും.. കന്നുകാലികളുടെ കലെന്നം നോക്കിയും സിനിമയുടെ പേര് പറഞ്ഞു കളിച്ചും അങ്ങിനെ ... പോണ വഴിക്ക് ഒരു ഇടമല ഇറക്കം ഉണ്ട്.. വരുമ്പോ അതൊരു ഒന്നൊന്നര കയറ്റം ആണ് കേട്ടോ.. ഇറങ്ങി ചെല്ലുന്നത് വലിയ ഒരു ആറ്റിലേക്ക്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)