2010 ജൂലൈ 13, ചൊവ്വാഴ്ച

പപ്പാ അമ്മ ചേട്ടന്‍ ചേച്ചി ഇതായിരുന്നു ഞങ്ങളുടെ കുടുംബം.എനിക്കുള്ള കൂടുതല്‍ ഓര്‍മ്മകള്‍ സ്കൂളില്‍ പഠിക്കുന്ന കാലമാണ്.. പപ്പയുടെ ബിസിനസ്‌ അമ്മയും സഹായിക്കാന്‍ കൂടുമായിരുന്നു.. അമ്മ ഓരോന്ന് ചെയ്തു തരാന്‍ കൂടെ ഇല്ലാത്തത് കൊണ്ടാവും ചെറുപ്പത്തിലെ കുളിക്കാനും ഒരുങ്ങനുമൊക്കെ ഞങ്ങള്‍ സ്വയം പര്യാപ്തത നേടിയിരുന്നു..ആ കാലത്ത് ഞങ്ങള്‍ കുട്ടികള്‍ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു.. ഈ കൂട്ടത്തിന്റെ ആദ്യത്തെ പരിപാടിയാണ് മഞ്ചിരി തോട്ടില്‍ കുളിക്കാന്‍ പോകുന്നത്.. മഞ്ചിരിക്കാരുടെ പറമ്പില്‍ കൂടിയാണ് ഈ തോട് ഒഴുകുന്നത്‌ അത് കൊണ്ടാണ് കേട്ടോ ഈ പേര്.. കൂട്ടത്തിലുള്ള കുറച്ചു പേരെയെങ്കിലും പരിചയപ്പെടണ്ടേ..? ജോസി, മഞ്ച്,ബിന്ദു,സിന്ധു ഇതില്‍ മഞ്ജുവും ഞാനും തമ്മിലാണ് ഏറ്റവും കൂട്ട്.. ഏറ്റവും അടി എന്ന് പറഞ്ഞാലും സരിയാകും.. തോട്ടിലെതിയാല്‍ മഞ്ചുപുലിയാകും.. മലര്‍ന്നു നീന്തിയും കമിഴ്ന്നു നീന്തിയും മുങ്ങാം കുഴിയിട്ടും അവള്‍ ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കും.. ഞങ്ങള്‍ പാവം എലികള്‍ തീരത്ത് നിന്ന് പതുക്കെ നീന്തി പഠിക്കുന്നത് ഉള്ളു.. രാവിലത്തെ നീരാട്ട് ഒരു എട്ടര അകുംബോലേക്ക് നിര്‍ത്തി ഞങ്ങള്‍ വീടിലേക്ക്‌ തിരിക്കും.. പിന്നെ സ്കൂളില്‍ പോകാനുള്ള ഒരുക്കങ്ങളാണ്.. ചേച്ചിക്ക് എന്നും ഒരേ സ്റ്റൈല്‍ ഉള്ളു.. ഞങ്ങളുടെ സ്കൂള്‍ ഒരു സാധാരണ സ്കൂള്‍ ആയതു കൊണ്ട് എങ്ങിനെ വേണമെങ്കിലും തല മുടി കെട്ടാം.. ചേച്ചി പെട്ടെന്ന് തന്നെ റെഡി ആകും.. ഞാനാണ്‌ എന്റെ തലയില്‍ വളവും തിരിവും ഓക്കേ പരീക്ഷിച്ചു നില്‍ക്കുക.. ഒടുവില്‍ അമ്മേടെ ചീത്ത കിട്ടുന്നത് വരെ തുടര്‍ന്നിട്ടു വരി വലിച്ചു മുഖത്ത് പോവ്ടെര്‍ന്റെ ഒരു പെയിന്റിംഗ് തന്നെ നടത്തി ഞാന്‍ ഇറങ്ങും..വഴിയില്‍ കാണുന്ന ചേട്ടന്മാര് മുഖത്തെ പൈന്റിനെ കളിയാക്കുമ്പോ വിഷമാണ് അത് തുടച്ചു കളയാന്‍.. ഒരു വളവു കഴിഞ്ഞാല്‍ മഞ്ഞു ബിന്ദു സിന്ധു എല്ലാരും കൂടും.. പിന്നെ കുട്ടവുംകുരവും പറഞ്ഞുള്ള നടപ്പാണ്.. മാങ്ങാ പെറുക്കിയും.. കന്നുകാലികളുടെ കലെന്നം നോക്കിയും സിനിമയുടെ പേര് പറഞ്ഞു കളിച്ചും അങ്ങിനെ ... പോണ വഴിക്ക് ഒരു ഇടമല ഇറക്കം ഉണ്ട്.. വരുമ്പോ അതൊരു ഒന്നൊന്നര കയറ്റം ആണ് കേട്ടോ.. ഇറങ്ങി ചെല്ലുന്നത് വലിയ ഒരു ആറ്റിലേക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ